സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നവും - നമ്മുടെ രാഷ്ട്രീയ മുതലെടുപ്പും
സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നവും - നമ്മുടെ രാഷ്ട്രീയ മുതലെടുപ്പും
സൗദി അറേബ്യ ആ രാജ്യത്തെ നിയമ ഭേദഗതി ചെയ്യുന്നതിനു ഇന്ത്യന്‍ ഭരണകൂടം എന്ത് ചെയ്യാനാണ്? ആദ്യം വസ്തു നിഷ്ടമായി കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ശ്രമിക്കുക. എന്നിട്ട് പോരേ ഈ ധര്‍ണയും, സമരവും, ഹര്‍ത്താലും മറ്റും.
സൗദി അറേബ്യ ആ രാജ്യത്തെ നിയമ ഭേദഗതി ചെയ്യുന്നതിനു ഇന്ത്യന്‍ ഭരണകൂടം എന്ത് ചെയ്യാനാണ്? ആദ്യം വസ്തു നിഷ്ടമായി കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ശ്രമിക്കുക. എന്നിട്ട് പോരേ ഈ ധര്‍ണയും, സമരവും, ഹര്‍ത്താലും മറ്റും.
ഇവിടെ
കാരണം കിട്ടാന്‍ കാത്ത്തിരിക്കുന്നപോലെയായിപ്പോയ ി
ഈ കാഹളങ്ങള്‍.
1.സൌദിയില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നത് അവരുടെ പൌരന്മാര്‍ക്ക്
തൊഴില്‍ ലഭിക്കുവാനും, അവരെ തൊഴില്‍ മേഘലകളിലേക്ക് ആകര്ഷിപ്പിക്കുവാനും
വേണ്ടിയാണ്.
2. പിന്നെ അവിടെ നിന്നും ഇന്ത്യാക്കാരെ കൂട്ടത്തോടെ
കുടിഒഴിപ്പിക്കുകയാണ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. മറിച്ച് അവിടെ
നടക്കുന്നത്, സ്പോന്സറുടെ കീഴില്‍ മാത്രമേ പണിയെടുക്കുവാനാകൂ എന്നാ നിയമം
കര്‍ശനമാക്കുകയാണ്.
അതില്‍ ഒരുപാട് നല്ല വശങ്ങളും കൂടി
യുണ്ടെന്നോര്‍ക്കുക.
ആദ്യം പ്രധാനമായി മനസ്സിലാക്കേണ്ടത് എന്താണ് ഫ്രീ വിസ
എന്നാണ്. ഫ്രീ വിസ എന്നാല്‍ ഒരു അറബിയില്‍ നിന്നും ഒരു വസ പണം കൊടുത്തു
വാങ്ങുന്നു. വാങ്ങുന്ന ആള്‍ക്ക് എവിടെ വേണേലും പണിയെടുക്കാം.
ആ നിയമം സൗദി
മാറ്റുന്നു.
അതിനു ദൂഷ്യ വശങ്ങളെക്കാള്‍ നല്ല വശങ്ങളാണ് കൂടുതലും. കാരണം
ഒരാളെ പുതുതായി ഒരു സ്ഥാപനത്തില്‍ അതെ സ്ഥാപനത്തിന്റെ വിസയില്‍
ജോലിക്കെടുക്കുമ്പോള്‍, അയാളുടെ വിസ ചെലവ്, അക്കാമ ചെലവ്, മെഡിക്കല്‍ ചെലവ്
ഇതൊക്കെ ആ കമ്പനി വഹിക്കണം. പിന്നെ ജോലിക്കെടുക്കുമ്പോള്‍ തന്നെ
മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വര്‍ഷത്തില്‍ ലീവ്, ലീവ് സാലറി, നാട്ടില്‍
പോയിവരാനുള്ള ടിക്കറ്റ് ഇതൊക്കെ കൊടുക്കണം. അതിനും പുറമേ തൊഴില്‍
വിടുമ്പോള്‍ സൌദിയിലെ തൊഴില്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള
(settlement amount) തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. ഇതിനൊക്കെ പുറമേ
ജോലിക്കിടയില്‍ ഏതെന്കിലും അപകടം പിണഞ്ഞാല്‍ ഇന്ഷ്വറന്സ് പരിരക്ഷ, മുതല്‍
മറ്റാനുകൂല്യങ്ങള്‍ കൂടി ലഭിക്കുകയും ചെയ്യും.
പിന്നെ മടങ്ങിവരുന്നവരെ
പുരരധിവസിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ ഗവര്‍മെന്റ്റ് കൈക്കോണ്ട് തുടങ്ങിയിട്ടുമുണ്ട്.
ഇവിടെ നമ്മള്‍ തിരിച്ചറിയേണ്ടത്
കാര്യവിവരമില്ലാതെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുവാന്‍ ശ്രമിക്കുന്ന
രാഷ്ട്രീയ പര്ട്ടികളെയാണ് .
സീ പീ എമ്മു കാര്‍ പിക്കറ്റിങ്ങും ധര്‍ണയും മറ്റുമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്തിനു വേണ്ടിയെന്ന് പറഞ്ഞാല്‍ കൃത്യമായ ഉത്തരവുമില്ല. പറയുന്നത് വിദേശമലയാളികളുടെ തൊഴിലിനു ഉറപ്പുവരുത്തണം, മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കണം. --ഇതിനു വേണ്ടി ഒരു ധര്‍ണയോ, പിക്കറ്റിങ്ങോ ആവശ്യമാണോ?
ഇവിടെ
ഈ അവസ്ഥയില്‍ ഭരണ - പ്രതിപക്ഷങ്ങള്‍ പരസ്പരം സഹകരിച്ചു ഉചിതമായ
പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്. അവിടെയും രാഷ്ട്രീയ
മുതലെടുപ്പ് മാത്രം കാണുന്ന ഈ മര്‍ക്കട രാഷ്ട്രീയ വ്യവസ്തയോട് എങ്ങനെ അനുകൂളിക്കുവാന്‍ സാധിക്കും?
പിന്നെ ഓരോ രാജ്യത്ത്ലും നിയമങ്ങളുണ്ട് അതിനനുസരിച്ച് മാത്രമേ
നമുക്ക് അവിടെ ജോലിചെയ്യാന്‍ സാധിക്കൂ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home